[go: up one dir, main page]

Jump to content

കമ്പി

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

ഉച്ചാരണം

[തിരുത്തുക]

ധാതുരൂപം

[തിരുത്തുക]
  1. കമ്പിക്കുക

കമ്പി

  1. നൂലുപോലെനീട്ടിയ ലോഹം, ഉദാ. തപാൽക്കമ്പി, എലക്റ്റ്രിക് കമ്പി;
  2. കമ്പുപോലെ വണ്ണംകുറഞ്ഞുനീണ്ടുരുണ്ട ലോഹക്കട്ടി, ഉദാ. ജനൽക്കമ്പി, കമ്പിവടി;
  3. വീണ, തംബുരു മുതലായവയുടെ തന്ത്രി;
  4. കമ്പിക്കടുക്കൻ, ഒരു കർണാഭരണം, (പ്ര.) കമ്പി അലിക്കത്ത് = മുസ്ലീംസ്ത്രീകളുടെ ഒരു കർണാഭരണം;
  5. കമ്പിത്തായം, ഒരുവക ചൂതു (പകിട) കളി;
  6. കമ്പിത്തായം കളിക്കുമ്പോൾ രണ്ടു ചുക്കിണിയും ഒറ്റയായി വീഴൽ;
  7. അരശ്പറയുന്ന കരുവിന്റെ കാല് ദേവനും തേരിനും ഒരുപോലെ ബാധിക്കുന്ന സ്ഥിതി, ഉദാ. ഇഷ്ടരശുകമ്പി, കുത്തിയരശു കമ്പി;
  8. കമ്പിത്തപാൽ, അതുവഴി അയയ്ക്കുന്ന സന്ദേശം, ഉദാ. കമ്പിയടിക്കുക;
  9. ചതിവ്, വഞ്ചന;
  10. (സംഗീതം) ഒരു വാദ്യോപകരണം, (പ്ര.) കമ്പിനീട്ടുക = കടന്നുകളയുക, കമ്പിപിണയുക = അബദ്ധത്തിൽച്ചാടുക.
"https://ml.wiktionary.org/w/index.php?title=കമ്പി&oldid=552707" എന്ന താളിൽനിന്ന് ശേഖരിച്ചത്