[go: up one dir, main page]

Jump to content

എലി

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്
ഒരു എലി

കരണ്ടുതീനി വർഗത്തിൽപ്പെട്ട ഒരു സസ്തനിയാണ് എലി. റോഡൻഷ്യ വർഗത്തിലെ മ്യൂറിഡേ കുടുംബത്തിൽപ്പെട്ട റാറ്റസ്ജനുസിലാണ് ഇവയെ ഉൾപ്പെടുത്തിയിരിക്കുന്നത്. ആകെ സസ്തനികളിൽ ആറിലൊന്നു എലികളാണ്.

എലിയുമായി ബന്ധപ്പെട്ടെ ചൊല്ലുകൾ

[തിരുത്തുക]
  • എടുത്തുചാടിയ പൂച്ച എലിയെ പിടിക്കില്ല.
  • എണ്ണക്കുടത്തിൽ എലിയെ തപ്പുക.
  • എലി എത്ര കരഞ്ഞാലും പൂച്ച കടിവിടില്ല.
  • എലി എത്ര വലുതായാലും പെരുച്ചാഴിയാവില്ല.
  • എലിക്കറിയാമോ പൂച്ച കുരുടിയാണെന്ന്.
  • എലിക്കുഞ്ഞിനെ നെല്ലുതൊലിക്കാൻ പഠിപ്പിക്കണോ?
  • എലിക്ക് പ്രാണവേദന, പൂച്ചയ്ക്ക് കളിവിളയാട്ട് (വീണവായന).
  • എലിക്ക് തിണ്ടാണ്ടം, പൂച്ചയ്ക്ക് കൊണ്ടാട്ടം.
  • എലി നിരങ്ങിയാൽ ഉത്തരം താഴില്ല.
  • എലി പിടിക്കും പൂച്ച കലമുടയ്ക്കും.
  • എലി പുന്നെല്ല് കണ്ടപോലെ.
  • എലിപ്പുനമായാലും തനിപ്പുനം വേണം.
  • എലിപ്പുലയാട്ടിന് വലപ്പുലയാട്ട്.
  • എലിപ്രായത്തിനെ മലപ്രായമാക്കരുത്.
  • എലിമളയായാലും തനിമള വേണം.
  • എലി മൂത്രമൊഴിക്കുന്നതുപോലെ.
  • എലിയുടെ കുഞ്ഞും നെല്ലേ തൊലിക്കൂ.
  • എലിയുടെ മരണത്തിൽ പൂച്ച ദുഃഖിക്കുക.
  • എലിയുള്ളിടത്ത് പാമ്പും കാണും.
  • എലിയെ കൊന്ന പാപം തീർക്കാൻ പൂച്ച കാശിക്ക് പോയി.
  • എലിയെ തോല്പിച്ചില്ലം ചുടുക.
  • എലിയെ പുലിയാക്കുക.
  • എലി എത്ര ചേർന്നാലും ഒരു പൂച്ചയെ പിടിക്കില്ല.
  • എലിയും പൂച്ചയും ഇണചേരുമോ?
  • എലിയോ പുലിയോ കാടനങ്ങി.
  • എലി വലുതായാൽ പെരുച്ചാഴി.
  • എലിവേട്ടയ്ക്കാരനും തകിലടിക്കാറുണ്ടോ?
  • കലി മൂക്കുമ്പോൾ എലി നിന്ന് പെടുക്കും.
  • നടുമുറ്റത്ത് പെട്ട എലിയെ പോലെ.
  • നാലുപേർ വൈക്കോലുണക്കുമ്പോൾ എലി വാലുണക്കും.
  • നിലാവെളിച്ചത്ത് എലി പായും പോലെ.
  • നെൽപൊതിയിൽ പെട്ട എലിയെ പോലെ.
  • പത്തായത്തിൽ നെല്ലുണ്ടെങ്കിൽ പാലക്കാട് നിന്ന് എലി വരും
  • പുലിയില്ലാത്തിടത്ത് എലി ഗന്ധർവ്വൻ.
  • പൂച്ച കുരുടിയാണെന്ന് എലി അറിയുമോ?
  • പൂച്ച ചെന്നാൽ എലി വാതിൽ തുറക്കുമോ?
  • പൂച്ചയില്ലാത്ത വീട്ടിൽ എലി ഗന്ധർവ്വൻതുള്ളും.
  • പൂച്ചയുടെ കടി മുറുകുംതോറും എലിയുടെ കണ്ണ് തുറിക്കും.
  • പൂച്ചയെ കണ്ട എലിയെ പോലെ.
  • പൂച്ചയ്ക്ക് കളിവിളയാട്ടം, എലിക്ക് പ്രാണവേദന.
  • മൺപൂച്ച എലിയെ പിടിക്കുമോ?
  • മമ്പൂച്ചയായാലും മരപ്പൂച്ചയായാലും എലിയെ പിടിച്ചാൽ മതി.
  • മല എലിയെ പെറ്റു.
  • മല പോലെ വന്നത് എലി പോലെ പോയി.

ശൈലികൾ

[തിരുത്തുക]

ന്യായങ്ങൾ

[തിരുത്തുക]

എലിയെപ്പറ്റി പ്രമുഖർ

[തിരുത്തുക]

കടങ്കഥകൾ

[തിരുത്തുക]
  • അട്ടത്തുണ്ടൊരു കുട്ടിച്ചാത്തൻ അങ്ങോട്ടിങ്ങോട്ടോടുന്നു.
എലി • തടികൊണ്ടുള്ള തട്ടിൻപുറത്ത് എലി ഓടുമ്പോഴുണ്ടാകുന്ന ശബ്ദമുണ്ടാകുന്നു. ശബ്ദമുണ്ടാക്കുന്ന ആളെ കാണുവാൻ സാധിക്കാത്തതുകൊണ്ട് എലിയെ കുട്ടിച്ചാത്തനായി സങ്കല്പിക്കുന്നു.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
:w
:w
വിക്കിപീഡിയയിലെ താഴെ കാണിച്ചിരിക്കുന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ടെ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്‌:
എലി എന്ന വാക്ക് മലയാളം വിക്ഷണറിയിൽ തിരയുക
വിക്കിസ്പീഷിസിൽ 'എലി' എന്ന ജീവിയെക്കുറിച്ചുള്ള വിവരങ്ങൾ ഉണ്ട്.
"https://ml.wikiquote.org/w/index.php?title=എലി&oldid=21139" എന്ന താളിൽനിന്ന് ശേഖരിച്ചത്