സീറ്റ
ഗ്രീക്ക് അക്ഷരമാല | ||||||||||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
||||||||||||||||||||||||||||||||||||||||||||||||
ചരിത്രം | ||||||||||||||||||||||||||||||||||||||||||||||||
മറ്റ് ഭാഷകളിൽ | ||||||||||||||||||||||||||||||||||||||||||||||||
അനുബന്ധം | ||||||||||||||||||||||||||||||||||||||||||||||||
ഗ്രീക്ക് അക്ഷരമാലയിലെ ആറാമത്തെ അക്ഷരമാണ് സീറ്റ (ഇംഗ്ലീഷ്: Zeta; വലിയക്ഷരം: Ζ, ചെറിയക്ഷരം: ζ; ഗ്രീക്ക്: ζήτα, classical [d͡zɛ̌:ta] or [zdɛ̌:ta] zē̂ta; Modern Greek: [ˈzita] zíta). ഗ്രീക്ക് സംഖ്യാ വ്യവ്സ്ഥയിൽ, ഇതിന്റെ മൂല്യം 7 ആണ്. ഫിനീഷ്യൻ അക്ഷരമായ സയിനിൽനിന്നാണ് സീറ്റയുടെ ഉദ്ഭവം. റോമൻ അക്ഷരമായ Z(ഇസഡ്) സിറിലിൿ അക്ഷരം З എന്നിവ സീറ്റയിൽനിന്നും ഉദ്ഭവിച്ച അക്ഷരങ്ങളാണ്.
പേര്
[തിരുത്തുക]മറ്റ് ഗ്രീക്ക് അക്ഷരങ്ങൾക്ക് വിപരീതമായി, ഈ അക്ഷരത്തിന്റെ പേര്, അതിന്റെ ധാതുവായ ഫിനീഷ്യൻ അക്ഷരത്തിൽനിന്നല്ല ഉദ്ഭവിച്ചിരിക്കുന്നത്. മറിച്ച് മറ്റ് അക്ഷരങ്ങളായ ബീറ്റ, ഈറ്റ, തീറ്റ എന്നിവയുടെ മാതൃകയിൽ സീറ്റ എന്ന് നാമകരണം ചെയ്യുകയാണ് ഉണ്ടായത്.
ഉപയോഗങ്ങൾ
[തിരുത്തുക]വലിയക്ഷരം സീറ്റ ലാനിൻ അക്ഷരമാലയിലെ Z(ഇസഡ്) ന് സമമായതിനാൽ, ശാസ്ത്ര സാങ്കേതിക വിഷയങ്ങളിൽ വലിയക്ഷരം അധികം ഉപയോഗിക്കാറില്ല. ചെറിയക്ഷരം സീറ്റ കീഴ് പറയുന്നവയുടെ പ്രതീകമായി ഉപയോഗിക്കുന്നു:
- ഗണിതശാസ്ത്രത്തിൽ റീമാൻ സീറ്റ ഫലനം
- എഞ്ചിനിയറിംഗ് ഫിസിക്സിലെ ദോലനം ചെയ്യുന്ന വ്യൂഹത്തിന്റെ ഡാമ്പിങ് അനുപാതം
- ക്വാണ്ടം രസതന്ത്രത്തിൽ ഒരു ഇലക്ട്രോണിന്റെ ഇഫക്റ്റീവ് ന്യൂക്ലിയർ ചാർജ്ജ്
- കൊളോയിഡുകളിലെ ഇലക്ട്രോ കൈനറ്റിക് പൊട്ടൻഷ്യൽ
- ഗതികത്തിലെ ഹെലികോപ്ടർ ബ്ലേഡുകളുടെ ലാഗ് കോണളവ്
- അന്തരീക്ഷത്തിലേയും സമുദ്രത്തിലേയും ആപേക്ഷിക വോർട്ടിസിറ്റി
- A number whose discrete values (eigenvalues) are the positive roots of transcendental equations, used in the series solutions for transient one-dimensional conduction equations
- ഒരു പ്രതലത്തിലൂടെയുള്ള ഹീറ്റ് ഫ്ലക്സ് (Industrial Materials Technology)
- വീയർസ്റ്റ്രാറ്റ് സീറ്റ ഫലനം