[go: up one dir, main page]

Jump to content

മ്ലാവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Sambar
stag
female
both R. u. unicolor
in Kanha National Park, Madhya Pradesh, India
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
Class: Mammalia
Order: Artiodactyla
Family: Cervidae
Subfamily: Cervinae
Genus: Rusa
Species:
R. unicolor
Binomial name
Rusa unicolor
(Kerr, 1792)
Range of the sambar deer
Synonyms
  • Cervus unicolor

ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ,പ്രത്യേകിച്ച് ഇന്ത്യ, തെക്കൻ ചൈന, തെക്കുകിഴക്കൻ ഏഷ്യ എന്നിവിടങ്ങളിൽ പൊതുവെ കാ‍ണപ്പെടുന്ന മാൻ ‌വർഗ്ഗത്തിൽ പെടുന്ന സസ്തനമാണ് മ്ലാവ് അല്ലെങ്കിൽ കലമാൻ[2] (ഇഗ്ലീഷ്: Sambar deer). കനത്ത തോതിലുള്ള വേട്ടയും ചില പ്രദേശങ്ങളിലെ കലാപങ്ങളും ആവാസമേഖലകളിലെ വ്യാവസായിക ചൂഷണവും കാരണമായി ഇവയുടെ അംഗസംഖ്യ ഗണ്യമായി കുറയുകയും 2008 മുതൽ ഐ.യു.സി.എൻ. റെഡ് ലിസ്റ്റിൽ ഇടംപിടിക്കുകയും ചെയ്തു. "സാംബാർ" എന്ന പേര് പലപ്പോഴും ഫിലിപ്പൈൻ മാനുകളായ ഫിലിപ്പൈൻ സാംബാർ മാനുകളെ സൂചിപ്പിക്കുന്നതിനും ജാവൻ റുസ മാനുകളായ സുന്ദ സാമ്പാറുകളെ സൂചിപ്പിക്കുന്നതിനും ഉപയോഗിക്കുന്നു. ഇവക്ക് തവിട്ടുനിറമാണ്‌ ഉള്ളത്. പൂർണ്ണവളർച്ചയെത്തിയ ഒരു മ്ലാവിന്‌ ഏകദേശം 102 മുതൽ 160 സെന്റീമീറ്റർ (40 മുതൽ 63 ഇഞ്ച്) വരെ ഉയരവും 272 കിലോഗ്രാം (600 പൗണ്ട്) ഭാരവും ഉണ്ടാകാറുണ്ട് [3][4]. ആൺ മ്ലാവിന് വളഞ്ഞ ശിഖരങ്ങൾ ഉള്ള കൊമ്പുകളാണ് ഉള്ളത്. ഇവ മരങ്ങൾ തിങ്ങിനിറഞ്ഞ സ്ഥലങ്ങളിലാണ് പൊതുവേ കാണപ്പെടാറുള്ളത്. പരിപൂർണ്ണ സസ്യഭോജികളായ ഇവയുടെ ഭക്ഷണം പുല്ലുകളും, മുള, മരത്തൊലി എന്നിവയുമാണ്. ഇവകൂട്ടം കൂടി ജീവിക്കുന്ന വർഗ്ഗമാണ്. കേരളത്തിലെ വനങ്ങളിൽ സജീവസാന്നിധ്യമുള്ള ജീവിയാണ്‌ മ്ലാവ്.

ആവാസവ്യവസ്ഥ

[തിരുത്തുക]

തെക്ക് കിഴക്കൻ ഏഷ്യയിലെ മ്യാൻമാർ, തായ്‌ലൻഡ്, ഇന്തോ-ചൈന, മലായ് മുനമ്പ്, ദക്ഷിണ ചൈന, ഹൈനാൻ ദ്വീപ്, തായ്വാൻ, ഇന്തോനേഷ്യൻ ദ്വീപുകളായ സുമാത്ര, ബോർണിയോ, ഹിമാലയൻ താഴ്‌വാരങ്ങൾ, മ്യാൻമർ, കിഴക്കൻ തായ്‌വാൻ എന്നിവിടങ്ങളിൽ ഇവ കാണപ്പെടുന്നു. വടക്ക് ഹിമാലയത്തിന്റെ നേപ്പാളിലെയും ഇന്ത്യയിലെയും തെക്കൻ ചരിവുകൾ വരെയും ഇവയെ കാണാം. ഇത് 3,500 മീറ്റർ (11,500 അടി) ഉയരത്തിൽ വരെ ഇവ ജീവിക്കുന്നുണ്ട്. ഉഷ്ണമേഖലാ വരണ്ട വനങ്ങൾ, ഉഷ്ണമേഖലാ കാലിക വനങ്ങൾ, സൂചികാഗ്രമരങ്ങൾ ഉള്ള ഉപ ഉഷ്ണമേഖലാ മിശ്രിത വനങ്ങൾ, ഉഷ്ണമേഖലാ മഴക്കാടുകൾ തുടങ്ങിയവയാണ് ഇവയുടെ ആവാസമേഖല. ജലസ്രോതസ്സുകളിൽ നിന്ന് അധികം ദൂരെ ഇവ സഞ്ചരിക്കാറില്ല [1]. ഇലപൊഴിയും കുറ്റിച്ചെടികളുടെയും പുല്ലുകളുടെയും ഇടതൂർന്ന പരപ്പുകളെ മ്ലാവുകൾ പൊതുവേ ഇഷ്ടപ്പെടുന്നു. എന്നിരുന്നാലും ഏഷ്യയിലുടനീളം ഉള്ളതിനാൽ ആവാസവ്യവസ്ഥയ്ക്ക് ഒരു കൃത്യമായ സ്വഭാവം പറയുക ബുദ്ധിമുട്ടാണ്. ആൺമാനുകൾക്ക് 1,500 ഹെക്ടർ (3,700 ഏക്കർ), പെൺമാനുകൾക്ക് 300 ഹെക്ടർ (740 ഏക്കർ) എന്നിങ്ങനെയാണ് ഇന്ത്യയിൽ രേഖപ്പെടുത്തിയിട്ടുള്ള വിഹാരപരിധി[5].

മ്ലാവുകളുടെ സ്വാഭാവിക ആവാസമേഖലയ്ക്ക് പുറത്ത് ആസ്ത്രേലിയ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലേക്കും മനുഷ്യർ ഇവയെ എത്തിച്ചിട്ടുണ്ട്[6].

പ്രദേശങ്ങളിൽ, ശരാശരി മൂന്നോ നാലോ മ്ലാവുകൾ മാത്രമേ ഒരു കൂട്ടത്തിൽ ഉൾപ്പെടുന്നുള്ളൂ.  എന്നാൽ ഇന്ത്യ, ശ്രീലങ്ക, തായ്‌ലൻഡ് എന്നിവിടങ്ങളിലെ ദേശീയ ഉദ്യാനങ്ങളിലും സംരക്ഷിത പ്രദേശങ്ങളിലും ഇവയെ വലിയ കൂട്ടങ്ങളായുംകാണാം. നല്ല നീന്തൽക്കാരാണ് ഇവ. മിക്ക മാനുകളെയും പോലെ, മ്ലാവുകൾ പൊതുവെ ശാന്തരാണ്. ആൺ മാനുകൾ അലറുകയോ ഉച്ചസ്ഥായിയിലുള്ള ശബ്ദമുണ്ടാക്കുകയോ ചെയ്യാറുണ്ട്. എന്നിരുന്നാലും, അവർ സാധാരണയായി ആശയവിനിമയം നടത്തുന്നത് ഗന്ധത്തിലൂടെയും കാൽ കൊണ്ട് നിലത്തുചവിട്ടി ശബ്ദമുണ്ടാക്കിയുമാണ്. പ്രാദേശിക ആവാസ വ്യവസ്ഥ അനുസരിച്ച് പുല്ലുകൾ, സസ്യജാലങ്ങൾ, ഇലകൾ, പഴം, ജലസസ്യങ്ങൾ എന്നിവയുൾപ്പെടെ വൈവിധ്യമാർന്ന ഭക്ഷണമാണ് മ്ലാവുകൾ കഴിക്കാറുള്ളത്. തായ്വാനിൽ, സിക്ക മാനുകളോടൊപ്പം  [7]. വേട്ടയാടലിനിടെ കടുവകൾ മ്ലാവിന്റെ ശബ്ദം അനുകരിക്കുമെന്ന് പറയപ്പെടുന്നു [7][8]. മുതലകൾക്കും ഇവ ഇരയാകാറുണ്ട്. പുള്ളിപ്പുലി, കാട്ടുനായ് എന്നീ മൃഗങ്ങൾ കൂടുതലായും  ചെറുതോ അവശരോ ആയ മ്ലാവുകളെ മാത്രം ഇരയാക്കുന്നു.

പ്രത്യുത്‍പ്പാദനം

[തിരുത്തുക]
കൊമ്പ്കൊരുക്കുന്ന രണ്ട് ആൺ മ്ലാവുകൾ

ഇണചേരലും പ്രത്യുല്പാദനവും വർഷം മുഴുവൻ നടക്കാറുണ്ടെങ്കിലും സീസൺ അനുസരിച്ച് ഏറ്റക്കുറച്ചിലുകൾ ഉണ്ടാക്കാറുണ്ട്. പുല്ലും മറ്റും ചവിട്ടിയൊതുക്കി, തന്റേതായ ഒരു പ്രദേശം ഒരുക്കി, അവിടെ നിന്നുകൊണ്ട് പെൺ മാനുകളെ ആകർഷിക്കുന്ന ഒരു രീതിയാണ് മ്ലാവുകളുടേത്. ഇണയെ ആകർഷിക്കുവാനായി ആൺമ്ലാവുകൾ നിലത്തു ചവിട്ടുകയും ദേഹത്ത് ചെളി പറ്റിക്കുകയും ചെയ്യാറുണ്ട്. മറ്റ് ആൺമ്ലാവുകളുമായി സംഘട്ടനത്തിലേർപ്പെടുമ്പോൾ ഇവ കൊമ്പ് കൊരുക്കി പരസ്പരം ശക്തിയായി തള്ളുന്നു. പിൻകാലുകളിൽ എഴുന്നേറ്റ് താഴേക്ക് ശക്തിയായി ഇടിക്കുകയും ചെയ്യാറുണ്ട്. 8 മാസമാണ് ഗർഭകാലം. ഒരു പ്രസവത്തിൽ ഒരു കുട്ടി മാത്രമാണ് സാധാരണയായി ഉണ്ടാവുക. എന്നാൽ 2% പ്രസവങ്ങളിൽ ഇരട്ടക്കുട്ടികൾ ഉണ്ടാവാറുണ്ട്. ജനിക്കുമ്പോൾ 5-8 കിലോഗ്രാം ആയിരിക്കും ഇവയുടെ ഭാരം. 5-14 ദിവസങ്ങൾക്ക് ശേഷം ഇവ ഖരഭക്ഷണം കഴിച്ചുതുടങ്ങും [9].

വനത്തിൽ 12 വർഷത്തിൽ കൂടുതൽ ഇവ അപൂർവമായേ ജീവിക്കാറുള്ളൂ. തടവിൽ 28 വർഷം വരെ എത്താറുണ്ട്.

വർഗ്ഗീകരണം, പരിണാമം എന്നിവ

[തിരുത്തുക]

സാംബാർ മാനുകളുടെ ഏറ്റവുമടുത്ത ബന്ധു മിക്കവാറും ഇന്തോനേഷ്യയിലെ ജാവൻ റുസയായിരിക്കാമെന്ന് ജനിതക വിശകലനം വെളിവാക്കുന്നു.[10]


ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. 1.0 1.1 Timmins, R.J.; Kawanishi, K.; Giman, B.; Lynam, A.J.; Chan, B.; Steinmetz, R.; Baral, H. S.; Samba Kumar, N. (2015). "Rusa unicolor". The IUCN Red List of Threatened Species. 2015. IUCN: e.T41790A85628124. doi:10.2305/IUCN.UK.2015-2.RLTS.T41790A22156247.en. Retrieved 29 October 2018.{{cite iucn}}: error: |doi= / |url= mismatch (help)
  2. P. O., Nameer (2015). "A checklist of mammals of Kerala, India". Journal of Threatened Taxa. 7(13): 7971–7982.
  3. Burnie D and Wilson DE (Eds.), Animal: The Definitive Visual Guide to the World's Wildlife. DK Adult (2005), ISBN 0789477645
  4. "Comparative Placentation". Placentation.ucsd.edu. Retrieved 17 August 2012.
  5. Leslie, D.M. (2011). "Rusa unicolor (Artiodactyla: Cervidae)". Mammalian Species. 43 (1): 1–30. doi:10.1644/871.1.
  6. http://natureconservation.in/description-of-sambar-rusa-unicolor-sambar-deer/[പ്രവർത്തിക്കാത്ത കണ്ണി]
  7. 7.0 7.1 Ramesh, T.; Snehalatha, V.; Sankar, K.; Qureshi, Q. (2009). "Food habits and prey selection of tiger and leopard in Mudumalai Tiger Reserve, Tamil Nadu, India". Journal of Scientific Transactions in Environment and Technovation. 2 (3): 170–181. {{cite journal}}: Unknown parameter |last-author-amp= ignored (|name-list-style= suggested) (help)
  8. Perry, R. (1965). The World of the Tiger. p. 260. ASIN: B0007DU2IU
  9. Semiadi, G.; et al. (1993). "Growth, milk intake, and behaviour of artificially reared sambar deer (Cervus unicolor) and red deer (Cervus elaphus)". Journal of Agricultural Science. 121 (2): 273–281. doi:10.1017/S0021859600077157.
  10. Emerson, B.C.; Tate M.L. (1993). "Genetic analysis of evolutionary relationships among deer (subfamily Cervinae)". Journal of Heredity. 84 (4): 266–273. PMID 8340615. {{cite journal}}: Unknown parameter |lastauthoramp= ignored (|name-list-style= suggested) (help)

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=മ്ലാവ്&oldid=4105844" എന്ന താളിൽനിന്ന് ശേഖരിച്ചത്