[go: up one dir, main page]

Jump to content

ഭൂഗർഭജലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അലപ്പാഹ നദിയിലെ (Alapaha River) വെള്ളം ഫ്ളോറിഡയിലെ ജെന്നിങ്ങ്സിനു (Jennings) സമീപത്തുവച്ച് ഒരു സിങ്ക്ഹോളിലൂടെ (sinkhole) ഒഴുകി, ഭൂഗർഭജലസ്രോതസ്സായ ഫ്ളോറിഡൻ ഭൂഗർഭജലശേഖരത്തിന്റെ (Floridan Aquifer) ഭാഗമാകുന്നു .

മണ്ണിലെ സുഷിരസ്ഥലങ്ങൾ, കല്ലിന്റെ പാളികൾക്കിടയിലെ വിടവുകൾ എന്നിങ്ങനെ ഭൂമിയുടെ ഉപരിതലത്തിനു താഴെയായി കാണപ്പെടുന്ന ജലത്തിനെയാണ് ഭൂഗർഭജലം എന്ന് പറയുന്നത്.

ഭൂഗർഭജലം മിക്കപ്പോഴും ചെലവ് കുറഞ്ഞതും കൂടുതൽ സൗകര്യപ്രദവും ഉപരിതലജലവുമായി താരതമ്യം ചെയ്യുമ്പോൾ മലിനീകരണം കുറഞ്ഞതുമായിരിക്കും. ഉദാഹരണത്തിന്, അമേരിക്കയിൽ ഉപയോഗിക്കാവുന്ന ജലശേഖരത്തിന്റെ വലിയ സ്രോതസ്സാണ് ഭൂഗർഭജലം നൽകുന്നത്. അവിടുത്തെ മറ്റെല്ലാം സംസ്ഥാനങ്ങളേക്കാളും കാലിഫോർണിയാ സംസ്ഥാനം ഉയർന്ന അളവിൽ ഭൂഗർഭജലം എടുക്കുന്നു. [1] അനേകം മുനിസിപ്പാലിറ്റികൾ വിതരണം ചെയ്യുന്നത് ഭൂഗർഭജലമാണ്. [2]

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. National Geographic Almanac of Geography, 2005, ISBN 0-7922-3877-X, page 148.
  2. "What is hydrology and what do hydrologists do?". The USGS Water Science School. United States Geological Survey. 23 May 2013. Archived from the original on 2014-02-22. Retrieved 21 Jan 2014.
"https://ml.wikipedia.org/w/index.php?title=ഭൂഗർഭജലം&oldid=3655849" എന്ന താളിൽനിന്ന് ശേഖരിച്ചത്