ടെട്രാഫോബിയ
4 എന്ന സംഖ്യയോടുള്ള അറപ്പിനോ പേടിയ്ക്കോ ആണ് ടെട്രാഫോബിയ എന്നു പറയുന്നത്. ചൈന, ജപ്പാൻ, ദക്ഷിണകൊറിയ, തായ്‌വാൻ മുതലായ പൂർവ്വേഷ്യൻ രാജ്യങ്ങളിൽ പൊതുവേ നിലനിൽക്കുന്ന ഒരു അന്ധവിശ്വാസമാണ് ഇത്.[1]
ചൈനീസ് സംസാരഭാഷയുടെ പല വകഭേദങ്ങളിലും നാല് എന്ന വാക്കിന്റെ (四, പിൻയിൻ: sì, ജ്യൂത്പിങ്: ഷ്3) ഉച്ചാരണമായ ഷ്ഷ് (കടുപ്പത്തിൽ ഷ് എന്ന് ഉച്ചാരണം) എന്നതിന് മരണം എന്ന വാക്കിന്റെ (死, പിൻയിൻ: sǐ, ജ്യൂത്പിങ്: ഷ്2) ഉച്ചാരണമായ ഷ്‌് (ഷ് ഉയരത്തിൽ ് താഴ്ന്ന് ) എന്നതുമായി ഏറെ സാമ്യമുണ്ട്. അതുപോലെതന്നെ ജാപ്പനീസിൽ നാല് എന്ന പദത്തിനു തുല്യമായ 四 (ഹിരഗാന し) എന്ന ചിഹ്നത്തിന്റെ ഉച്ചാരണമായ ഷി എന്നതും, സിനോ-കൊറിയൻ ഭാഷയിൽ നാല് എന്നർത്ഥം വരുന്ന 사 എന്ന വാക്കിന്റെ ഉച്ചാരണമായ സയും അതതു ഭാഷകളിലെ മരണം എന്നർത്ഥം വരുന്ന പദത്തിന്റെ ഉച്ചാരണവുമായി ഏറെ സാമ്യമുണ്ട്. ഇതാണ് പ്രസ്തുത രാജ്യങ്ങളിൽ ഈ അന്ധവിശ്വാസത്തിനു പ്രചാരം ലഭിക്കാനുള്ള കാരണം.
അവലംബം
[തിരുത്തുക]- ↑ Havil, Julian (2007). Nonplussed: Mathematical Proof of Implausible Ideas (Hardcover). Princeton University Press. p. 153. ISBN 0691120560.