[go: up one dir, main page]

Jump to content

അബിനാഥൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അവ്രഹാം "അബി" നഥാൻ
ജനനം1927 ഏപ്രിൽ 29
മരണം2008 ഓഗസ്റ്റ് 27
ടെൽ അവീവ്, ഇസ്രായേൽ
പൗരത്വംഇസ്രായേലി
തൊഴിൽമനുഷ്യസ്നേഹി സമാധാനപ്രവർത്തകൻ
അറിയപ്പെടുന്നത്വോയ്സ് ഓഫ് പീസ് എന്ന റേഡിയോ നിലയം സ്ഥാപിച്ചയാൾ
വെബ്സൈറ്റ്www.abie-nathan.com/pages-eng/main.html

ഇറാനിൽ ജനിച്ച് ഇന്ത്യയിൽ വളർന്ന് ഇസ്രയേലിൽ സമാധാനപ്രവർത്തകനായി മാറിയ വ്യക്തിയാണ് അബിനാഥൻ. “(Hebrew: אייבי נתן‎,)” (ഏപ്രിൽ 29, 1927ഓഗസ്റ്റ് 27, 2008) പേർഷ്യയിലെ അബാദനിൽ 1922-ൽ ജനിച്ച അബിനാഥന്റെ യൗവ്വനകാലം മുംബൈയിലായിരുന്നു. പിന്നീട് അദ്ദേഹം ഇസ്രയേൽ പൗരത്വം നേടി.

സമാധാനം എന്നർഥമുള്ള “ശാഘോം” എന്നു പേരിട്ട സ്വകാര്യവിമാനത്തിൽ അദ്ദേഹം 1966-ൽ ഈജിപ്‌തിലേക്ക് പറന്നു. ഈജിപ്‌ത് പ്രസിഡൻറ് ഗമൽ അബ്‌ദൽ നാസറിനെ കാണാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഈ ശ്രമത്തിന് അബിനാഥൻ ഇസ്രയേൽ ജയിലിലായി. 1980ന്റെ അവസാനവും 1990ന്റെ ആദ്യവും പി.എൽ.ഒ. നേതാവ് യാസർ അരാഫത്തിനെ കണ്ടതിനും അദ്ദേഹം ജയിലിലായി.[1].[2]

1973 മുതൽ 1993 വരെ നാഥന്റെ കപ്പൽ റേഡിയോ നിലയം (Voice of Peace radio station.) സംഗീതത്തോടൊപ്പം സമാധാനസന്ദേശവും പ്രക്ഷേപണം ചെയ്‌തു. ഇസ്രയേൽ തീരത്ത് കടലിലാണ് കപ്പൽ നങ്കൂരമിട്ടിരുന്നത്. ഇസ്രയേലും പി.എൽ.ഒ.യും സമാധാനക്കരാർ ഒപ്പിട്ട 1993-ൽ അദ്ദേഹം കപ്പൽ ഉപേക്ഷിച്ച് റേഡിയോപ്രക്ഷേപണം നിർത്തി. ഇസ്രയേലിലേക്ക് കുടിയേറിയശേഷം നാഥൻ ഇസ്രയേലിന്റെയും പിന്നീട് ബ്രിട്ടന്റെയും യുദ്ധവൈമാനികനായിരുന്നു. 1948-ലെ യുദ്ധത്തിലും അബിനാഥൻ പങ്കെടുത്തിട്ടുണ്ട്.[3]

പലസ്‌തീൻപ്രശ്‌നത്തിന്റെ പേരിൽ ഇസ്രയേൽ അറബ് ബന്ധം ഏറെ വഷളായിരുന്നപ്പോൾ ഈജിപ്‌തിലേക്കും പലസ്‌തീനിലേക്കും യാത്രചെയ്‌ത് ജയിൽശിക്ഷ ഏറ്റുവാങ്ങിയ നാഥൻ തന്റെ രാജ്യവും ഒരുനാൾ ഈ വഴി പിന്തുടരുമെന്ന വിശ്വാസക്കാരനായിരുന്നു. 1997-ൽ അബിനാഥന് പക്ഷാഘാതം പിടിപെട്ടു. ഇതിനു ശേഷം അദ്ദേഹത്തിനു ആരോഗ്യം വീണ്ടെടുക്കാനായില്ല.

അവലംബം

[തിരുത്തുക]
  1. Kaplan Sommer, Allison (1993-10-01). "Abie Nathan pulls up anchor". The Jerusalem Post. Archived from the original on 2007-10-01. Retrieved 2007-04-30.
  2. "Nathan to sink peace ship today". The Jerusalem Post. 1993-11-28. Archived from the original on 2007-10-01. Retrieved 2007-04-30.
  3. http://www.mathrubhumi.com/php/newsFrm.php?news_id=1247165&n_type=NE&category_id=5&Farc=[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=അബിനാഥൻ&oldid=3801067" എന്ന താളിൽനിന്ന് ശേഖരിച്ചത്