[go: up one dir, main page]

Jump to content

അക്കപ്പെല്ല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


വാദ്യോപകരണങ്ങളുടെ പിന്തുണയില്ലാതെയുള്ള ഗാനാലാപന രീതിയാണ് അക്കപ്പെല്ല. ഈ രീതിയിൽ ഗാനം ആലപിക്കുമ്പോൾ ഗായകനോ ഗായികക്കോ സംഗീത-വാദ്യ ഉപകരണങ്ങളുടെ പിന്തുണ ലഭിക്കുന്നില്ല. പകരം വിവിധ ഈണത്തിലും താളത്തിലും ഉള്ള സംഗീത ശബ്ദങ്ങളുടെ പിന്തുണ പ്രത്യേക പരിശീലനവും വൈദഗ്ദ്ധ്യവും നേടിയിട്ടുള്ള ഒരു കൂട്ടം സഹ ഗായികാ-ഗായകൻമാർ നൽകുന്നു. അക്കപ്പെല്ലയുടെ ഉറവിടം ഇറ്റലിയാണെന്ന് പറയപ്പെടുന്നു.

"https://ml.wikipedia.org/w/index.php?title=അക്കപ്പെല്ല&oldid=2871027" എന്ന താളിൽനിന്ന് ശേഖരിച്ചത്